തൃശൂർ: ഇന്ത്യൻ വെറ്ററിനറി അസോസിയേഷന്റെ (ഐവിഎ) സംസ്ഥാന ക്ഷീരകർഷക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.
39 പശുക്കളുടെ ഡയറിഫാം നടത്തുന്ന വയനാട്ടിലെ ക്ഷീരകർഷകൻ പി.ഐ. തങ്കച്ചനു ക്ഷീരപ്രതിഭ പുരസ്കാരവും നിലന്പൂർ ചുങ്കത്തറ സ്വദേശി യുവകർഷകൻ ഡോണ്‍ മാത്യു(21)വിനു ക്ഷീരരത്ന പുരസ്കാരവും പ്രഖ്യാപിച്ചു.
25,000 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്കാരം. മാധ്യമപുരസ്കാരത്തിനു പി.ആർ. ദീപ്തി തെരഞ്ഞെടുക്കപ്പെട്ടു. പതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്കാരം.
27നു തിരുവനന്തപുരത്ത് ഐവിഎ കേരള വാർഷികസമ്മേളനത്തിൽ പുരസ്കാരങ്ങൾ സമ്മാനിക്കുമെന്നു ഭാരവാഹികളായ ഡോ. പ്രദീപ്കുമാർ, വികെപി മോഹൻകുമാർ, ഡോ. സുമി ചന്ദ്രൻ, ഡോ.എം. ഗംഗാധരൻനായർ എന്നിവർ തൃശൂർ പ്രസ് ക്ലബ്ബിൽ നടന്ന പത്രസമ്മേളനത്തിൽ അറിയിച്ചു.